Description
SSC, ബാങ്ക് ,കേരള പി.എസ്.സി സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പഞ്ചായത്ത് സെക്രട്ടറി, എൽ.ഡി.സി, സബ് ഇൻസ്പെക്ടർ എന്നീ പരീക്ഷകളുടെ പരിശീലനത്തിയി തയ്യറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി Preamble തയ്യാറാക്കിയ കറന്റ് അഫേഴ്സ് മാഗസിനാണ് മിസ്ററ്. 6 മാസത്തെ ആനുകാലിക വിഷയങ്ങളാണ് മിസ്റ്റിന്റെ ഓരോ പതിപ്പിലും ഉൾപ്പെടുത്തുന്നത്( എല്ലാവർഷവും രണ്ട് പതിപ്പുകൾ ആണ് ഉണ്ടാവുക- ജനുവരി-ജൂൺ (ഒന്നാം പാതിപ്പും), ജൂലൈ-ഡിസംബർ (രണ്ടാം പതിപ്പും)). 2024 ജനുവരി-ജൂൺ പതിപ്പാണ് ഏറ്റവും പുതിയതായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
തുടർച്ചയായി നടക്കുന്ന PSC പരീക്ഷകളെ അവലോകനം ചെയ്താൽ ആനുകാലിക വിഷയം എന്ന ഭാഗത്ത് നിന്നും PSC തയ്യാറാക്കുന്ന ചോദ്യങ്ങളുടെ രീതി മനസ്സിലാക്കാൻ സാധിക്കും. പരീക്ഷനടക്കുന്നതിന്ന് ഒരു മാസം മുതൽ ആറ് മാസം മുൻപ് വരെയുള്ള ഭാഗത്ത് നിന്നുമാണ് കൂടുതലും ചോദ്യങ്ങൾ ചോദിക്കുക. അതിനു മുൻപുള്ള ആറ് മാസത്തിൽ നിന്നും അതിൽ കുറച്ച് ചോദ്യങ്ങളാവും ഉണ്ടാവുക. അതിനും മുൻപുള്ള ആനുകാലിക വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ വളരെ വിരളമായിട്ടാണ് ചോദിക്കാറുള്ളത്. ഈയൊരു തിരിച്ചറിവാണ് ദീർഘ നാളത്തെ ആനുകാലിക വിഷയങ്ങൾ പഠിക്കുക എന്ന ശ്രമകരമായ രീതി അവലംബിക്കാതെ, ചോദ്യങ്ങൾ കൂടുതലും നേരിടാൻ സഹായിക്കുന്ന രീതിയിൽ ആറ് മാസത്തെ വാർത്തകളുടെ സമഗ്രമായ ഒരു പുസ്തകം എന്ന പുതിയ ആശയം ഉൾക്കൊള്ളാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ഓരോ വർത്തയുടെയും വിശദവും സമഗ്രവുമായ അവതരണം മിസ്റ്റിന്റെ മറ്റൊരു പ്രത്യേകതയാണ്. സിലബസ്സിന്റെ ഭാഗമായി വരുന്ന ആനുകാലിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനാൽ ആനുകാലിക വിഷയങ്ങൾക്ക് പുറത്തുള്ള വിഷയ സംബന്ധമായ മറ്റ് ചോദ്യങ്ങളേയും നേരിടാൻ ഓരോ ഉദ്യോഗാർഥിയെയും മിസ്ററ് പ്രാപ്തമാക്കുന്നു.
വിദ്യാർത്ഥികളുടെ അനുഭവമാണ് ഈ പുസ്തകത്തിന്റെ ടാഗ്ലൈനായി ഉൾപ്പെടുത്തിയിട്ടുള്ളത് – “Once you read Mist, You will be on the PSC List“
There are no reviews yet.